പുറക്കാട് പഴയങ്ങാടി തീരത്ത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കൂറ്റൻ തിമിംഗലത്തിന്റെ ജഡം കണ്ടത്.
ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാമത്തെ തിമിംഗലത്തിന്റെ ജഡമാണ് തീരത്തടിയുന്നത്. ഏകദേശം 30 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ ജഡമാണ് കണ്ടെത്തിയത്. തിമിംഗലത്തിന്റെ ജഡം അധികം അഴുകിയിട്ടില്ല.
കപ്പല്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ജഡം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മറവ് ചെയ്യാനാണ് തീരുമാനം
മൂന്ന് ദിവസം മുമ്ബ് പുന്തലയില്‍ നീലത്തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയിരുന്നു. പുറക്കാട് പുന്തല കടല്‍ത്തീരത്താണ് ഏതാനും ദിവസങ്ങള്‍ മുൻപ് കൂറ്റൻ നീലത്തിമിംഗലത്തെ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏകദേശം 25 മീറ്റർ നീളമുള്ള തിമിംഗലത്തിന്റെ ജഡമായിരുന്നു അടിഞ്ഞത്. അന്ന് കരയ്ക്കടിഞ്ഞ തിമിംഗലത്തിന്റെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.