കോട്ടയം : ചാണ്ടി ഉമ്മൻ എം എൽ എ യ്ക്ക് പുതുപ്പള്ളിയിൽ ഓഫീസ് സജ്ജമായി.
എം എൽ എ ആയതിന് പിന്നാലെ പുതുപ്പളളിയി ൽ തന്നെ ഏറെ സമയം ചെലവഴിക്കുന്നതിനാൽ താമസിക്കുന്നതിനും, ഒപ്പം മണ്ഡലവുമായി ബന്ധപ്പെട്ടുള്ളഓഫീസ്ആവശ്യങ്ങൾക്കുമായി ഇരു നില വീടാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.
പുതുപ്പള്ളി കറുകച്ചാൽ റോഡിൽ നിലയ്ക്കൽ പള്ളി ജംഗ്ഷന് സമീപമാണ് പുതിയ ഓഫീസും, വീടും സജ്ജ മാക്കിയിരിക്കുന്നത്.
വീടിനു മുന്നിൽ അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ ഓഫീസ് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഉമ്മൻ ചാണ്ടി, എംഎൽഎ യായിരുന്നപ്പോൾ കൂടുതൽ സമയവും തിരുവനന്തപുരത്തായിരുന്നതിനാൽപുതുപ്പള്ളിയിൽഎത്തുമ്പോൾകരോട്ടുവള്ളക്കാലിലെ കുടുംബ വീട്ടിൽ വെച്ചായിരുന്നു വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ കണ്ടിരുന്നത്. ഈ വിഷയം ഉപതെരഞ്ഞെടുപ്പ് സമയം സിപിഎം വ്യാപകമായി ഉയർത്തിക്കാട്ടുകയും ചെയ്തിരുന്നു.
ചാണ്ടി ഉമ്മന്റെ വാടക വീട്, ഉമ്മൻചാണ്ടി പുതിയതായിനിർമ്മിക്കുവാൻലക്ഷ്യമിട്ടിരുന്ന പുതിയ വീടിനോട് സമീപമാണ്.