മറൈന്‍ഡ്രൈവില്‍ തയ്യാറാക്കിയ നഗരിയില്‍ ഇന്നു മുതല്‍ വെള്ളിയാഴ്ച വരെയാണ് സമ്മേളനം.
ആദ്യ മൂന്നുനാള്‍ ബി രാഘവന് നഗറില്‍ ചേരുന്ന പ്രതിനിധി സമ്മേളനം നവകേരളസൃഷ്ടിക്കായുള്ള കര്‍മപദ്ധതിയുടെ നയരേഖയും പ്രവര്‍ത്തന റിപ്പോര്‍ട്ടും അംഗീകരിക്കും.
നാലിന് വൈകിട്ട് ഇ ബാലാനന്ദന് നഗറില്‍ സമാപന സമ്മേളനം.
സെമിനാറുകള്‍, ലോകോത്തര കലാകാരന്മാരുടെ കലാവിരുന്ന്, ചിത്രങ്ങളിലും ശില്‍പ്പങ്ങളിലും ദൃശ്യവല്‍ക്കരിച്ച ചരിത്രപ്രദര്‍ശനം, സാംസ്കാരികസംഗമം തുടങ്ങിയവ നാലുനാള്‍ അഭിമന്യു നഗറിനെ സമ്പന്നമാക്കും.
കോവിഡ് സാഹചര്യത്തില്‍ കൊടിമര, പതാക, ദീപശിഖ ജാഥകളും സമാപനറാലിയും ഉണ്ടാകില്ല.
ഇന്ന് രാവിലെ 9.30 ന് ആനത്തലവട്ടം ആനന്ദന് സമ്മേളന പതാക ഉയര്‍ത്തും.
തുടര്‍ന്ന് രക്തസാക്ഷിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.
10 മണിക്ക് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
നാലിന് വൈകിട്ട് അഞ്ചിന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.