മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. പ്രസ്‌താവന പിൻവലിച്ച് അദ്ദേഹം വാർത്താക്കുറിപ്പ് പുറത്തിറക്കി. പാർട്ടി നേതൃത്വത്തിൻറെ അഭിപ്രായം പരിഗണിച്ചാണ് നടപടി.
സമസ്തയും ഇന്ത്യൻ നാഷണൽ ലീഗും സജിയുടെ പ്രസ്‌താവനക്കെതിരേ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷത്തു നിന്നും രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സജി ചെറിയാൻ പ്രസ്‌താവന തിരുത്തിയത്.














































































