കോട്ടയം മുണ്ടക്കയത്ത് കുറുക്കൻ്റെ ആക്രമണത്തിൽ പഞ്ചായത്തംഗത്തിന് പരിക്ക്. മുണ്ടക്കയം വേലനിലം വാർഡംഗം ജോമി തോമസിനെയാണ് കുറുക്കൻ കടിച്ചത്. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയമുണ്ട്. പുലർച്ചെ അഞ്ചരയ്ക്ക് റബർ വെട്ടാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ശരീരത്തിൽ മുപ്പതോളം പരിക്കുകളുണ്ട്. ജോമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
