അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്ക്കെതിരെ അധിക്ഷേപം നടത്തിയ വിനായകനെതിരെ കേസ് വേണ്ട എന്നായിരുന്നു മകൻ ചാണ്ടി ഉമ്മന്റെ നിലപാട്.
ഇപ്പോൾ ചാണ്ടി ഉമ്മന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിനായകൻ.
തനിക്കെതിരെ കേസ് വേണം എന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു താരം കുറിച്ചത്