ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ലക്നൗവില്‍ നടക്കും.
മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദ്യത്തെയും മൂന്നാമത്തെയും മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലാണ്.
ഇന്നത്തെ മത്സരം ജയിച്ചാല്‍ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ലക്നൗ ഏക്നാ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്പോർട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.













































































