ആലപ്പുഴ: മാന്നാറിൽ വെള്ളക്കെട്ട് കാണാൻ വള്ളത്തിൽ സഞ്ചരിക്കവേ വെള്ളത്തിൽ വീണ അഞ്ചംഗ വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി.
മാന്നാർ ഗ്രാമപഞ്ചായത്ത്
നാലാം വാർഡിൽവിഷവർശ്ശേരിക്കര വേഴത്താർപാടശേഖരത്ത്ഇടശ്ശേരിത്തറക്കാവിൽ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരമത്തൂർ,പാവുക്കര, ചെന്നിത്തല സ്വദേശികളായ കിരൺ, സരിൻ സന്തോഷ്, അമ്പാടി, അശ്വിൻ, ഹേമന്ത് എന്നീ പ്ലസ്ടുവിദ്യാർഥികൾ സഞ്ചരിച്ചവള്ളംമറിഞ്ഞുവെള്ളത്തിൽ വീണ അഞ്ച് കുട്ടിക്കളെ സമീപത്ത് മീൻ പിടിച്ചു കൊണ്ടിരുന്ന അംബുജാക്ഷൻ, വർഗ്ഗീസ്, രാജേഷ്, വികാസ് എന്നിവർ സാഹസികമായി രക്ഷപ്പെടുത്തിയത്.