തൃശൂർ: ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഇന്ന്. ഏകാദശികളിൽ ഏറെ പ്രധാനമാണ് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി. ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലാണ് ഏകാദശിവ്രതം.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.
ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം. അതിനാൽ ഏകാദശി ദിനത്തിൽ ക്ഷേത്രത്തിൽ എത്താൻ കഴിയുന്നത് ഭാഗ്യമെന്നാണ് വിശ്വാസം. നിരവധി പേരാണ് ഇന്ന് ഗുരുവായൂരിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.