അമേരിക്കന്‍ സൈനികര്‍ ഉള്‍പ്പെടെ 13 പേര് മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം.
സ്ഥലത്ത് വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണത്തിന് പിന്നില്‍ ഐ എസ് തീവ്രവാദികളാണെന്നാണ് സൂചന.
താലിബാന് അഫ്ഗാനിസ്ഥാന് പിടിച്ചടക്കിയ ശേഷം കഴിഞ്ഞ 11 ദിവസമായി വിവിധ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് രക്ഷതേടി നൂറ്കണക്കിന് പേരാണ് രക്ഷതേടി ഓരോ ദിവസവും എത്തുന്നത്. ഈ ഒരു സാഹചര്യത്തിലുണ്ടായ സ്ഫോടനം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.