എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതിയുടെ നടപടി.
കേജ്‌രിവാളിനെ തിഹാർ ജയിലിലേക്ക് മാറ്റും.
മാർച്ച് 21ന് രാത്രിയോടെയാണ് ഇ.ഡി കേജ്‌രിവാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ പ്രാഥമിക കസ്‌റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്‌റ്റഡി കാലാവധി ഇന്നു വരെ നീട്ടുകയായിരുന്നു.















































































