കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിലെ അത്യാഹിത വിഭാഗത്തിന് എൻ.എ.ബി.എച്ച് (NABH) അംഗീകാരം. കേരളത്തിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിന് ആദ്യമായി ലഭിക്കുന്ന ആദ്യ നേട്ടമാണിത്.
2018 മുതൽ ആരംഭിച്ച നിരന്തരമായ പരിശ്രമത്തിന്റെയും, ജീവനക്കാരുടെയും മറ്റ് പ്രവർത്തകരുടെയും കൂട്ടായ പ്രയത്‌നത്തിന്റെയും ഫലമായിട്ടാണ് കോട്ടയം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിലെ Emergency Department (അത്യാഹിത വിഭാഗത്തി) ന് ദേശീയ നിലവാരത്തിലുള്ള NABH Certification (National Accreditation Board for Hospitals & Healthcare Providers - Emerald) അംഗീകാരം ലഭിച്ചത്.
ഇത് ആശുപത്രിയുടെ സേവന നിലവാരത്തിനും പ്രവർത്തന മാനദണ്ഡങ്ങൾക്കും ലഭിച്ച ഏറ്റവും ഉയർന്ന അംഗീകാരം കൂടിയാണ്.
സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സായുടെ , പ്രത്യേകിച്ച് അത്യാഹിത വിഭാഗത്തിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് മുൻപോട്ടു വച്ച Quality Improvement Initiative എന്ന പദ്ധതിയുടെ ചുവടു പിടിച്ചാണ് ഈ നേട്ടം.
എമർജൻസി വിഭാഗത്തിൽ ഒരു പ്രൊഫസർ, നാല് അസിസ്റ്റന്റ് പ്രൊഫസർ , 10 സീനിയർ റെസിഡന്റ് ഡോക്ടർമാർ എന്നിവരെയും നിയമിച്ചതോടെയാണ് എൻ എ ബി എച്ച് അസിക്രെഡിറ്റേഷൻ പരിഗണനക്കായി ഈ വിഭാഗം സജ്ജമായത് .
ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ . രാജൻ ഖോബ്രഗഡെ , ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഡോ. കെ വി വിശ്വനാഥൻ എന്നിവർ നൽകിയ നേതൃത്വത്തിൽ പ്രിൻസിപ്പൽ
ഡോ. വർഗീസ് പി പുന്നൂസ്, സൂപ്രണ്ട്
ഡോ. ടി. കെ. ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. അജിത് കുമാർ കെ, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ
ഡോ. രതീഷ് കുമാർ ആർ,
ഡോ. അഞ്ജലി പ്രേം,
ഡോ. സിറിൽ ജേക്കബ് കുര്യൻ, ആർ.എം.ഒ
ഡോ. സാം ക്രിസ്റ്റി മാമ്മൻ, ചീഫ് നഴ്സിംഗ് ഓഫീസർ ഉഷാ പി.കെ,
എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർമാർ, നഴ്സുമാർ മറ്റ് ജീവനക്കാർ
എന്നിവരുടെ ഏകോപിതമായ പരിശ്രമവും NABH അംഗീകാരത്തിന് നിർണായകമായി.
ഗുണനിലവാര മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾക്ക് Quality Improvement Cell നോഡൽ ഓഫീസർ ഡോ. സരിത ജെ. ഷേണായി, കോർഡിനേറ്റർമാരായ നൈസ്മോൾ ജോർജ്ജ്, ചൈത്ര ആർ, രാജലക്ഷമി എസ്, ഇൻഫക്ഷൻ കൺട്രോൾ കോർഡിനേറ്റർമാരായ ബിജോ ലൂക്കോസ്, സീമ എസ്, ട്രീസ ജോർജ്ജ്, ക്ലിനിക്കൽ നഴ്സിംഗ് എഡ്യുക്കേഷൻ യൂണിറ്റ് കോർഡിനേറ്റർമാരായ സ്മിത എസ്, റോസി ജോൺ
എന്നിവരാണ് ചുക്കാൻ പിടിച്ചത്.
ഇതിനുമുമ്പ് തന്നെ ആശുപത്രി LaQshya Accreditation (പ്രസവ-പ്രസവാനന്തര സേവനങ്ങൾക്കുള്ള ദേശീയ നിലവാര അംഗീകാരം)യും KUHS A+ Grade Accreditation-ഉം നേടിയിട്ടുണ്ട്.
രോഗിസൗഹൃദ സേവനങ്ങൾ, സുരക്ഷാ പ്രോട്ടോകോളുകൾ, ശുചിത്വം, അടിയന്തര സേവനങ്ങളുടെ കാര്യക്ഷമത, നിലവാരനിയന്ത്രണം തുടങ്ങിയ എല്ലാ മേഖലകളിലും നടപ്പാക്കിയ പുരോഗതികളെ അടിസ്ഥാനമാക്കിയാണ് ED- NABH അംഗീകാരം ലഭിച്ചത്.












































































