നടൻ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ചു.ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചതിനു എതിരെയാണ് നടന് വിലക്ക് ഏർപ്പെടുത്തിയത്.രണ്ടു മാസം മുൻപാണ് ശ്രീനാഥ് ഭാസിയെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കിയത്.അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ശ്രീനാഥ് ഭാസിയെ സംഘടന താൽകാലികമായി വിലക്കിയത്.വിലക്ക് പിൻവലിക്കാനുള്ള തീരുമാനം സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേർസ് അസ്സോസിയേഷന്റേതാണ്.
