ഡിജിറ്റൽ പെയ്മെൻ്റിലേക്ക് കടന്ന് കെഎസ്ആർടിസി. ഇനിമുതൽ കെഎസ്ആർടിസിയിൽ ബസ് ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലെന്ന പരാതിക്കും പരിഹാരം മാത്രമല്ല, കണ്ടക്ടറുമായി ഇനി തർക്കിക്കേണ്ടിയും വരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽ വരും. ബസ്സിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്താണ് ടിക്കറ്റ് തുക നൽകേണ്ടത്. പണം അടച്ച മെസ്സേജ് കണ്ടക്ടറെ കാണിച്ചു ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30 ന് മന്ത്രി ആൻറണി രാജു നിർവഹിക്കും.
