യുഎഇയിൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. യുഎഇയിൽ നാളെ മുതൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ അർധരാത്രിയിലും രാവിലെയും ദുബായിൽ ഉൾപ്പെടെ മിക്ക എമിറേറ്റുകളിലും മഴ ഉണ്ടായിരുന്നു. നാളെ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തിൻറെ വടക്ക് കിഴക്ക് ഭാഗങ്ങളിൽ മഴയുണ്ടാകും എന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ വിട്ടുനിൽക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
