തൃശൂര്‍: പൂങ്കുന്നം പുഷ്പഗിരി സീതാരാമ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ഹനുമാന് പ്രതിമയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചും. ഓണ്‍ലൈന്‍ വഴിയാണ് ഉദ്ഘാടനം നടത്തിയത്.
12 കോടി രൂപ ചെലവില്‍ മൂന്ന് ശ്രീകോവിലുകള്‍ സ്വര്‍ണ്ണം പൊതിഞ്ഞതിന്റെ സമര്‍പ്പണവും ഇന്ന് നടക്കും. സീതാരാമസ്വാമി ക്ഷേത്രത്തിന്റെമുന്നില്അമ്പത്തിയഞ്ച് അടി ഉയരത്തിലാണ് ഹനുമാന് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലെ അല്ലഗഡയില്‍ ശില്‍പ്പി വി. സുബ്രഹ്മണ്യം ആചാര്യയുടെ നേതൃത്വത്തിലാണ് ശില്പം തയ്യാറാക്കിയത്. മുപ്പതോളം തൊഴിലാളികള്‍ മൂന്നു മാസത്തോളമെടുത്താണ് പ്രതിമയ്ക്ക് രൂപം നല്‍കിയത്. ഒറ്റക്കല്ലിലായിരുന്നു ശില്പ നിര്‍മ്മാണം. ഹനുമാന് പ്രതിമയില്‍ ലേസര്‍ ഷോയും ഒരുക്കുന്നുണ്ട്. രാമായണത്തിലെ വിവിധ രംഗങ്ങള്‍ ഹനുമാന് ചാലിസ ഓഡിയോ പശ്ചാത്തലത്തില്പ്രദര്ശിപ്പിക്കും. ധാരാളം പേരാണ് പ്രതിമ കാണുവാനായി ക്ഷേത്ര പരിസരത്തേക്ക് എത്തുന്നത്.