മന്നം ജയന്തി ആഘോഷങ്ങൾക്ക് പെരുന്നയിൽ തുടക്കം.
രാവിലെ 7ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. വിദ്യാഭ്യാസ സമുച്ചയ മൈതാനിയിൽ ഒരുക്കിയ മന്നം നഗറിലാണു ഇന്നും നാളെയുമായി ജയന്തി ആഘോഷ ചടങ്ങുകൾ.
ഇന്നു 10.30ന് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷനാകും. സെക്രട്ടറി ഹരികുമാർ കോയിക്കൽ പ്രസംഗിക്കും. നാളെ രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 11നു മന്നം ജയന്തി സമ്മേളനം ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ മുൻ അംഗവും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും.















































































