കോട്ടയം സിറ്റിസണ്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പത്മവിഭൂഷണ്‍ ജസ്റ്റിസ് കെ.ടി. തോമസിന് ആറിന് കോട്ടയത്ത് പൗര സ്വീകരണം നല്‍കും. രാവിലെ 10.30ന് ഹോട്ടല്‍ സീസര്‍ പാലസില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദ ബോസ് മുഖ്യാതിഥിയായി പങ്കെടുക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഡോ. ജെയിംസ് മുല്ലശേരി, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ.എമില്‍ പുള്ളിക്കാട്ടില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും.














































































