ഈ വർഷത്തെ ആദ്യ കാലവർഷ പ്രവചനം പുറത്തുവന്നു.
സ്വകാര്യ കാലാവസ്ഥ ഏജൻസി സ്കൈമെറ്റ് വകയാണ് പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലാവർഷ സീസണിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴക്കും.
ജൂൺ ജൂലൈ മാസങ്ങളിൽ സാധാരണ ലഭിക്കുന്ന മഴയെക്കാൾ കൂടുതലും ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ സാധാരണ മഴ ലഭിക്കാനും സാധ്യത.
പാസഫിക് സമുദ്രത്തിൽ ഇഎൻഎസ്ഒ ന്യൂട്രൽ സ്ഥിതിയിലും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ( ഐഒഡി) പോസറ്റീവ് ഫേസിലേക്കും നീങ്ങാൻ സാധ്യതയുള്ളതും കാലവർഷത്തിന് അനുകൂല സാഹചര്യമെന്നു വിലയിരുത്തുന്നു.