രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കേരളവും. 10 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം കൊവിഡിനെ വീണ്ടും ജാഗ്രതയോടെ കാണുന്നത്. അയൽ രാജ്യങ്ങളിൽ കോവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. പുതിയ കൊവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ആശങ്ക വേണ്ട എന്നാൽ കൊവിഡ് പകരാതിരിക്കാൻ ഉള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ചൈന അടക്കമുള്ള അയൽ രാജ്യങ്ങളാണ് ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയിൽ ഉള്ളത്. ഇന്നലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി.