കോട്ടയം: കോട്ടയം കറുകച്ചാലിലെ ജ്വല്ലറിയിൽ മോഷണം. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേനയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്നും ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് 12:30 യോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് ജ്വല്ലറിയിൽ എത്തിയത്. കറുകച്ചാലിലെ സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.