തൃശൂർ : അസാം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി അസ്മര കാത്തൂൺ (22) ആണ് പിടിയിലായത് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി അസ്‌മരയെ എക്സൈസ് അറസ്റ്റ് ചെയ്തത്.
ഉത്തരേന്ത്യൻ തൊഴിലാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി വൻതോതിൽ ലഹരി എത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽനടത്തിയപരിശോധനയിലാണ് യുവതി പിടിയിലായത്. ഹെറോയിനുമായി എത്തിയ യുവതി സാധനംകൈമാറുന്നതിനായിപ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കവെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് യുവതി ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.














































































