*കോട്ടയം* : ബാലഗോകുലത്തിന്റെ ഉദാത്തമായ ആശയങ്ങള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയു ണ്ടെന്ന് സംബോധ് ഫൗണ്ടേഷന് ചെയര്മാന് സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി. ബാലഗോകുലത്തിന്റെ 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ പഠന ശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലാപങ്ങളും നിരാശകളും സമൂഹത്തെ കൈയടക്കുമ്പോള്‍ ബാലഗോകുലമാണ് അതിനുള്ള ഉത്തരം. ഓരോ വ്യക്തിയുടേയും ഉള്ളില്‍ സര്‍ഗവാസന യുള്ള, ഉത്സാഹിയായ ഒരു കുട്ടി ഉണ്ടാവണം.
ആ കുട്ടിയെ കണ്ടെത്തുന്നയിടത്താണ് ബാലഗോകുലം പ്രവര്‍ത്തനം ഉജ്വലമാകുന്നത്. ഉള്ളില്‍ കുട്ടിത്തം സൂക്ഷിക്കാത്തവരുടെ ചിന്തകള്‍ കാലാനുസാരിയോ, ശ്രേയസ്കരമോ ആയിരിക്കില്ല. കുട്ടികളുടെ കൂടെ എന്നും ബാലഗോകു ലമുണ്ടാകണം.
ഇതിലൂടെ വളര്‍ന്നു വരുന്ന കുട്ടികള്‍ വഴിതെറ്റിപ്പോവില്ല എന്നതാണ് ഗോകുലത്തിന്റെ പ്രത്യേകത. വസ്തുതകള്‍ മാത്രമല്ല, വ്യക്തികളുടെ വികാരങ്ങളും മനസിലാക്കാന്‍ സാധിക്കുമ്പോഴാണ് ഏതൊരു പ്രവര്‍ത്തനവും വിജയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.വന്നിയ രാജന് പ്രഭാഷണം നടത്തി.
ചടങ്ങില്‍ ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി കെ.എന്‍.സജികുമാര്‍, സംസ്ഥാന സഹഭഗിനി പ്രമുഖ പി. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.
*ബാ* ലഗോകുലം കുട്ടികളെ കാണുന്നത് ദൈവീക ഭാവത്തിലാണെന്നും അതാണ് പാരമ്പര്യമെന്നും ആര്‍എസ്എസ് ക്ഷേത്രീയ സംഘചാലക് ഡോ.വന്നിയ രാജന്. ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പഠനശിബിരത്തില്‍ ബാലഗോകുലം അഖില ഭാരതീയ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.