കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീ, ഇന്നത്തോടെ പൂർണമായും അണയ്ക്കാനാകുമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ രാത്രിയിലും തുടർന്ന പ്രവർത്തനങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് വിലയിരുത്തും. തീ അണഞ്ഞാലും നഗരത്തിലെ പുക നിയന്ത്രിക്കാനാകുമോയെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.തീപിടിത്തവും പുകയും തുടരുന്നത് ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. വിവിധ സേനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ പുലർച്ചയിലും തുടർന്നിരുന്നു. ഏകോപനം ശക്തിപ്പെടുത്തി പ്രവർത്തനങ്ങൾക്ക് വേഗം പകരുകയാണ് പുതിയ ജില്ലാ കളക്ടറുടെ പ്രധാന ദൗത്യം. സമീപ ജില്ലകളിലേക്കും പടർന്ന പുക ആരോഗ്യപ്രശ്നം ഉണ്ടാക്കുമെന്നതാണ് അലട്ടുന്ന പ്രശ്നം. തീ കത്തൽ പ്രശ്നം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കോടതി പരിശോധിക്കും.
