ഇടുക്കി: പൊമ്പിളൈ ഒരുമൈ സമരനായിക ഗോമതി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇടുക്കി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നതെന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളി സമരം ഫലപ്രാപ്‍തിയില്‍ എത്തിയില്ല. രാഷ്ട്രീയ കക്ഷികള്‍ തങ്ങളെ വഞ്ചിച്ചു. ഇതിന് എതിരെയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും ഗോമതി പറയുന്നു.
പൊമ്പിളൈ ഒരുമൈ സമരം എവിടെ നിര്‍ത്തിയോ അവിടെ തന്നെയാണ് ഇപ്പോഴും തോട്ടം തൊഴിലാളികളുള്ളതെന്ന് അവര്‍ പറഞ്ഞു. സമരത്തിന് ശേഷം ഒരുമാറ്റവും ഉണ്ടായിട്ടില്ല. കൂലിയും കിടപ്പാടവും വാഗ്‍ദാനം ചെയ്‍തവര്‍ വഞ്ചിച്ചു. ഇതോടൊപ്പം രാഷ്ട്രീ പാര്‍ട്ടികളും തങ്ങളെ കബളിപ്പിച്ചതായി ഗോമതി ആരോപിച്ചു.














































































