അർജന്റീന ടീം സൗഹൃദമത്സരത്തിനായി കേരളത്തിൽ അടുത്തവർഷം മാർച്ചിൽ വരുമെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്‌മാൻ. രണ്ടുദിവസം മുൻപ് അർജന്റീന ഫുട്ബോൾ ടീമിൻ്റെ മെയിൽ വന്നിരുന്നു. മാർച്ചിൽ വരുമെന്ന് ഉറപ്പ് നൽകിയതായും അത് സംബന്ധിച്ച പ്രഖ്യാപനം അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാൻ കാരണമെന്നും മന്ത്രി പറഞ്ഞു.
മാർച്ചിൽ നിർബന്ധമായും വരുമെന്നറിയിച്ച് രണ്ടുദിവസംമുൻപ് മെയിൽ വന്നിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. അടുത്ത ദിവസംതന്നെ അതുസംബന്ധിച്ച ഒരു പ്രഖ്യാപനമുണ്ടാകുമെന്നും അവർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളിൽ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.












































































