മലപ്പുറം: എടപ്പാളില്‍ നാടോടി ബാലികയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയെ കണ്ടെത്തി. എടപ്പാള്‍ സ്വദേശി രാഘവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാണ് പിടിയാലായ രാഘവന്.
പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം പിടിയിലായ ശേഷം കുട്ടിയും കൂടെയുണ്ടായിരുന്ന സ്ത്രീയും തന്നെ മര്‍ദ്ദിച്ചുവെന്ന് ഇയാള്‍ പൊലീസിനോട് പരാതിപ്പെട്ടു. തനിക്ക് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ട രാഘവനെ ആശുപത്രിയില്‍ എത്തിച്ച് പരിശോധനക്ക് വിധേയനാക്കി. പരിശോധനയില്‍ കാര്യമായ പരിക്കുകളില്ല എന്ന് ബോധ്യപ്പെട്ടതോടെ ഇയാളുടെ വാദം തള്ളിയ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെ പത്ത് മണിയോടെയാണ് മലപ്പുറം എടപ്പാളില്‍ നാടോടി പെണ്‍കുട്ടിക്ക് ക്രൂര്‍മര്‍ദ്ദനം. പത്ത് വയസുകാരിക്കെതിരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദ്ദനമേറ്റത്. ആക്രി പെറുക്കരുത് എന്ന് കുട്ടിയോട് പറഞ്ഞെങ്കിലും കേട്ടില്ലെന്നാരോപിച്ചാണ് രാഘവന് കുട്ടിയുടെ ചാക്ക് പിടിച്ച് വാങ്ങി തലയ്ക്ക് അടിച്ചത്. ചാക്കിനകത്ത് ഇരുമ്ബ് കഷ്ണമുണ്ടായിരുന്നു ഈ പ്രഹരമാണ് കുട്ടിയുടെ തലയില്‍ മുറിവുണ്ടാക്കിയത് .തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.