പത്തനംതിട്ടയിൽ തെരുവു നായയുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്.
അടൂർ, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവു നായയുടെ അക്രമണം നടന്നത്.
അടൂർ സ്വദേശി സലിം പാടം സ്വദേശി പുഷ്പ നാഥൻ , പന്നിവിഴ സ്വദേശിനി ആര്യ, പെരിങ്ങനാട് സ്വദേശി കെ.കെ.ജോൺ , മണക്കാല സ്വദേശി കരുണാകരൻ, അടൂർ സ്വദേശി ജോസഫ് ഡാനിയേൽ,തിരുവല്ല സ്വദേശി അജിത, മണ്ണടി സ്വദേശി ബിന്ദു, അടൂർ സ്വദേശി മണിയമ്മ, ഏഴംകുളം സ്വദേശി ബൈജു, പന്നിവിഴ സ്വദേശി രജനി, കരുവാറ്റ സ്വദേശി ജോസ് മാത്യു, മണ്ണടി സ്വദേശി ബിജോ , പതിവിഴ സ്വദേശി ഷീബ , തുവയൂർ സ്വദേശി രാമകൃഷ്ണൻ എന്നിവരെയാണ് നായ കടിച്ചത്.
പരിക്കേറ്റവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
മിക്കവരേയും ഒരു നായ തന്നെയാണ് കടിച്ചതെന്നാണ് കടിയേറ്റവർ പറയുന്നത്.
കടിച്ച നായക്ക് പേ വിഷബാധ ഉണ്ടോ എന്ന് സ്ഥിതീകരണം ആയിട്ടില്ല.