ഒന്നാം ഇന്നിംഗ്‌സിൽ വിൻഡീസ് നേടി യ 162 റൺസിന് മറുപടി പറയുന്ന ഇന്ത്യ ര ണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസെന്ന നില യിലാണ്.
അർധ സെഞ്ചുറി നേടിയ കെ.എൽ.രാഹു ലും (53), ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലുമാണ് (18) ക്രീസിൽ. യശസ്വി ജയ്‌സ്വാൾ (36), സാ യ് സുദർശൻ (ഏഴ്) എന്നിവരുടെ വിക്കറ്റു കളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജെയ്ഡൻ സീൽസ്, റോസ്റ്റൺ ചേസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വി ൻഡീസിന് തകർച്ചയോടെയായിരുന്നു തുട ക്കം. 20 റൺസിനിടെ രണ്ട് ഓപ്പണർമാരും മടങ്ങി. റൺസെടുക്കും മുമ്പ് ടാഗ്നരെയ്ൻ ചന്ദർപോളും പിന്നാലെ ജോൺ കാംബെ ലും (എട്ട്) മടങ്ങി. 32 റൺസെടുത്ത ജസ്റ്റിൻ ഗ്രീവെസാണ് അവരുടെ ടോപ് സ്കോറർ.