കോല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ
വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും
ത്രിണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി. മോദി
ഹിറ്റ്ലറുടെ അങ്കിളാണെന്ന് മമത പറഞ്ഞു. തെരഞ്ഞെടുപ്പ്
റാലിയെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പരാമര്‍ശം.
മോദി
വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇനി തെരഞ്ഞെടുപ്പുകള്‍
ഒന്നും ഉണ്ടാകില്ല. മോദി സേനയുടെ പുതിയ നാടകങ്ങള്‍
ദയനീയമാണ്. വാസ്തവത്തില്‍ അവര്‍ അധികാരത്തില്‍ വന്നാല്‍
ഭരണഘടനയെ മാറ്റി മറിക്കും. ഇതിനകം തന്നെ അവര്‍ വളരെയേറെ
മാറ്റം വരുത്തിയിട്ടുണ്ടെന്നും മമത പറഞ്ഞു.
മോദി ബാബുവിന് ചായയോ കെറ്റിലോ പഞ്ചസാരയോ
ശര്‍ക്കരയോ ഒന്നും ഇല്ല. എന്നാലും അദ്ദേഹം ചൗക്കിദാര്‍
ആണെന്ന് അവകാശപ്പെടുന്നുവെന്നും മമത കൂട്ടിച്ചേര്‍ത്തു.