വനിതാ സംവരണ ബില്ലില്‍ ഭേദഗതി വരുത്താൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഭേദഗതി ചെയ്താല്‍ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർധിക്കും.
2029 ലെ പൊതുതെരഞ്ഞെടുപ്പില്‍ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള കരട് ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ ഭേദഗതി ചെയ്താല്‍ ലോക്സഭയിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണം 50 ശതമാനമായി വർദ്ധിക്കും.
ഡീലിമിറ്റേഷൻ ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. വനിത സംവരണ ബില്‍ പാർലമെൻ്റില്‍ വീണ്ടും അവതരിപ്പിക്കുന്നതിന് മുൻപാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. ഭേദഗതികള്‍ പ്രകാരം 2011 ലെ സെൻസസ് പ്രകാരമായിരിക്കും ഡീ ലിമിറ്റേഷൻ. ഡീ ലിമിറ്റേഷൻ ബില്ലിലൂടെ ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 50 ശതമാനം ഉയർത്തും. ഏപ്രില്‍ 16ന് ചേരുന്ന പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനത്തില്‍ ബില്ലുകള്‍ അവതരിപ്പിക്കും.
2023ല്‍ല്‍ നാരി ശക്തി വന്ദൻ ബില്‍ പാസായിരുന്നെങ്കിലും ജനസംഖ്യാ കണക്കെടുപ്പ്, മണ്ഡല പുനർനിർണയ നടപടികള്‍ എന്നിവ പൂർത്തിയാകാത്തതിനാല്‍ നടപ്പിലാക്കിയിട്ടില്ല. ലോക്‌സഭയില്‍ വനിതാ സംവരണ ബില്‍ 454 എംപിമാർ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാർ എതിർത്തു വോട്ടു ചെയ്തിരുന്നു. ഭേദഗതി നടപ്പിലാക്കി 15 വർഷത്തേക്കാണ് സംവരണം നടപ്പാക്കുക.














































































