തൃശൂര്‍: സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട
വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി തൃശൂരിലെ എന്‍ഡിഎ
സ്ഥാനാര്‍ഥി സുരേഷ് ഗോപി. എളവള്ളി പള്ളിയില്‍
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു
സംഭവം. സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍
കൂട്ടമായി എത്തി. ഇവരോട് ക്ഷേമാന്വേഷണം
നടത്തുന്നതിനിടെയാണ് ഒരു വിദ്യാര്‍ഥി
സെല്‍ഫിയെടുക്കുന്നതിനായി ബിജെപി നേതാവിന്റെ തോളില്‍
കൈവച്ചത്. ഇതില്‍ ക്ഷുഭിതനായ സുരേഷ് ഗോപി വിദ്യാര്‍ഥിയുടെ
കൈതട്ടിമാറ്റിയശേഷം മുന്നോട്ടുനടന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു.
വിദ്യാര്‍ഥിയുടെ കൈ സുരേഷ് ഗോപി
തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാര്‍ഥിയെ നോക്കുന്നതും
വീഡിയോയില്‍ കാണാം.