വെള്ളൂർ ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാന പരീക്ഷ കൺട്രോളർ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്‌മെന്റ്, അംഗീകൃത ഡിഗ്രി, അല്ലെങ്കിൽ കുറഞ്ഞത് ഒരു വർഷത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ യോഗ്യതകളിൽ ഏതെങ്കിലും ഉണ്ടായിരിക്കണം.
പ്രായപരിധി 18 മുതൽ 30 വയസ് വരെയാണ്.
യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡേറ്റ, ഫോട്ടോ എന്നിവ സഹിതം അപേക്ഷ 2026 മാർച്ച് 7 വൈകിട്ട് 4 മണിക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 9495504419
സെക്രട്ടറി
വെള്ളൂർ ഗ്രാമപഞ്ചായത്ത്












































































