കന്യാകുമാരി കടലിലും തമിഴ്നാടിൻ്റെ തീരദേശത്തും ശ്രീലങ്കൻ തീരത്തും കടൽ പ്രക്ഷുബ്ദമായിക്കുമെന്നു ശ്രീലങ്കൻ കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം, കൊല്ലം തീരങ്ങളിൽ ഉയർന്ന തിരമാല സാധ്യത.
തമിഴ്നാടിൻ്റെ തെക്കൻ തീരദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ സാധ്യത. ഇന്ന് കേരളത്തിൽ മഴ സാധ്യതയില്ല.
അതിതീവ്ര ന്യൂനമർദ്ദം ശ്രീലങ്ക കടന്ന് തമിഴ്നാടിനോട് അടുക്കുമ്പോൾ
നിലവിലെ സിസ്റ്റം ദുർബലമാകും. എങ്കിലും തമിഴ്നാട്ടിലും കേരളത്തിലും ശക്തമല്ലാത്ത മഴക്കു സാധ്യത.
ശനി രാത്രി, ഞായർ, തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ തെക്കൻ, മധ്യ കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത.
ഇന്നലെ രാജ്യത്തെ ഏറ്റവും കൂടിയ ചൂട് 36.2°C തുടർച്ചയായി രണ്ടാം ദിവസവും കോട്ടയത്ത് രേഖപ്പെടുത്തി. ഇത് സാധാരണയെക്കാൻ 3.1°C കൂടുതൽ. കോട്ടയത്ത് കുറഞ്ഞ താപനില നിരക്കിലും 2.6°C കുറവുണ്ടായി. കോട്ടയത്ത് ഇന്ന് വെളുപ്പിന് ചൂട് 19.4°C വരെ താഴ്ന്നു.














































































