കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ നിയമനത്തിനു സെപ്റ്റംബർ 18ന് ഉച്ചയ്ക്ക് 1.30ന് അഭിമുഖം നടത്തും. ഇൻസ്ട്രുമെന്റ് ടെക്നോളജിയിൽ ബി ടെകും ഒരുവർഷ പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ടുവർഷ പരിചയവും അല്ലെങ്കിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷ പരിചയവുമാണ് യോഗ്യത.
ഫോൺ: 0481 2535562













































































