കോഴിക്കോട് കൂടരഞ്ഞിയിൽ മാലമോഷണം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസും നാട്ടുകാരും ക്രൂരമായി മർദിച്ചു. ജോലിക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തിയ കൂടരഞ്ഞി സ്വദേശി സ്വവർഗ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും വഴങ്ങാത്തതിനാൽ വ്യാജ മാല മോഷണം നാട്ടിൽ പ്രചരിപ്പിക്കുകയായിരുന്നെന്നും മർദനമേറ്റ ആസാം സ്വദേശി മൊമിനുൾ ഇസ്ലാം പ്രതികരിച്ചു. ജോലി കഴിഞ്ഞതിന് ശേഷം ഇന്നലെ രണ്ട് മണിയോടെ വീട്ടിലേക്ക് വരാൻ കൂടരഞ്ഞി സ്വദേശി ആവശ്യപ്പെട്ടെന്ന് ആസാം സ്വദേശി പറയുന്നു. തുടർന്ന് മസാജ് ചെയ്യാൻ ആവശ്യപ്പെട്ടു.