തജികിസ്താനിൽ ഭൂചലനം. പ്രാദേശിക സമയം 5.37 നായിരുന്നു 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. അഫ്ഗാനിസ്താൻ, ചൈന അതിർത്തികൾ പങ്കിടുന്ന ഗോർണോ-ബദക്ഷൻ എന്ന കിഴക്കൻ പ്രദേശമാണ് പ്രഭവ കേന്ദ്രം. ആദ്യ ചലനമുണ്ടായി 20 മിനിറ്റുകൾക്കകം തന്നെ 5 തീവ്രത രേഖപ്പെടുത്തിയ രണ്ടാം ചലനവും, 4.6 തീവ്രത രേഖപ്പെടുത്തിയ മൂന്നാം തുടർചലനവും റിപ്പോർട്ട് ചെയ്തു.
