ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് ഗുരുതര പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന വിവരം. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരും വഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ഹമ്മദപുർ ത്സലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വെച്ച് കാർ അപകടത്തിൽപെട്ടത്. കാർ ഡിവൈഡറിൽ തട്ടിമറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
