*പുതിയ ഒ പി ബ്ലോക്ക്
യാഥാര്‍ത്ഥ്യത്തിലേക്ക്*
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ ഒ പി ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുവാൻ കിഫ്ബി വഴി 16.43 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
117 കോടി രൂപയുടെ അത്യാധുനിക ഒ പി ബ്ലോക്കില്‍ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്.
ഏത്രയും വേഗം പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
1.25 ലക്ഷം സ്ക്വയര്‍മീറ്റര്‍ വിസ്തീര്‍ണമുള്ള അത്യാധുനിക സംവിധാനമുള്ള 7 നില കെട്ടിടമാണ് ഒപി ബ്ലോക്ക്.
ഗ്രൗണ്ട് ഫ്ളോറില്‍ ഒ പി രജിസ്ട്രേഷന്, മെഡിസിന് ഒ പി, ഒ പി ഫാര്‍മസി, റേഡിയോളജി വിഭാഗം എന്നിവയുണ്ടാകും.
ഒന്നാം നിലയില്‍ പീഡിയാട്രിക് ഓര്‍ത്തോപീഡിക്സ് ഒ പി, ഒഫ്ത്താല്‍മോളജി ഒ പി, ഫ്ളൂറോസ്കോപ്പി, മാമോഗ്രാഫി എന്നിവയും രണ്ടാം നിലയില്‍ റെസ്പിറേറ്ററി മെഡിസിന് ഒ പി, സര്‍ജറി ഒ പി, ദന്തല്‍ ഒ പി, ഇഎന്‍ടി ഒ പി എന്നിവയുമുണ്ടാകും.
മൂന്നാം നിലയില്‍ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
നാലാം നിലയില്‍ യൂറോളജി ഒ പി, ന്യൂറോളജി ഒ പി, ഗ്യാസ്ട്രോ സര്‍ജറി ഒ പി, ഗ്യാസ്ട്രോ മെഡിസിന്, ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ്, അഞ്ചാം നിലയില്‍ ഡെര്‍മറ്റോളജി ഒ പി, ഓങ്കോളജി ഒ പി, ഓങ്കോളജി വാര്‍ഡ്, ഏഴാം നിലയില്‍ അഡ്മിനിസ്ട്രേഷന് വിഭാഗം, ലബോറട്ടറി എന്നിവയുണ്ടാകും.