പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലയ്ക്ക് കാരണം പ്രണയനൈരാശ്യം ആണെന്ന് കുറ്റപത്രത്തിൽ പറയുന്നു. ആസൂത്രിത പദ്ധതി തയ്യാറാക്കിയാണ് പ്രതിയായ ശ്യാംജിത്ത് കൊല നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി എസിജിഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 75 ഓളം സാക്ഷികൾ ഉണ്ട്. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ അടക്കം 20 തൊണ്ടിമുതലുകളും തെളിവായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതക ശേഷം അന്വേഷണം വഴി തെറ്റിക്കുന്നതിനുള്ള ശ്രമങ്ങളും ശാംജിത്തിന്റെ ഭാഗത്തുനിന്നുണ്ടായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താനും പ്രതിയായ ശ്യാംജിത്ത് പദ്ധതി ഇട്ടിരുന്നതായി പോലീസ് കണ്ടെത്തി.