തൃശ്ശൂര്‍: തൃശൂർ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. അതിരപ്പിള്ളി സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു രാധാകൃഷ്ണന്.
പരാതി ലഭിച്ചാല്‍ ഉടന്‍ അന്വേഷണം നടത്തുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ആയിരുന്നു രാധാകൃഷ്ണൻ്റെ കാലിന്റെ ശസ്ത്രക്രിയ നടത്തിയത്. അല്പസമയത്തിനകം ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. ശസ്ത്രക്രിയക്ക് മുന്‍പുള്ള എല്ലാ പരിശോധനകളും നടത്തിയിരുന്നു.
സംഭവത്തിൽ കുടുംബം ഡിവൈഎസ്പിക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. പരാതി കയ്യില്‍ കിട്ടിയാല്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ് ജനപ്രതിനിധികളുടെ ആരോപണം.