കോഴിക്കോട് ∙ മെഡിക്കൽ കോളജിൽ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു.
ആറാം വിരൽ നീക്കം ചെയ്യാനെത്തിയതായിരുന്നു കുട്ടി. പിന്നീട് മറ്റൊരു ശസ്ത്രക്രിയ നടത്തിയാണ് ആറാം വിരൽ നീക്കം ചെയ്തത്. നാവിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയുടെ ബന്ധുക്കളോട് മാപ്പു പറഞ്ഞു. അമ്മയും കുഞ്ഞും വിഭാഗത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് കുട്ടിയുടെ ബന്ധുക്കളുമായി ചർച്ച നടത്തുകയാണ്. കുട്ടി ഇപ്പോൾ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.