കൈക്കൂലിക്കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥനിൽ നിന്ന് കൈക്കൂലി വാങ്ങി ഡി.വൈ.എസ്.പി. 50,000 രൂപ കൈക്കൂലി വാങ്ങിയ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡി.വൈ.എസ്.പി വേലായുധൻ നായർക്കെതിരെ വിജിലൻസാണ് കേസെടുത്തത്. സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായർ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിയായിരുന്ന നാരായണിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. തിരുവല്ല മുനിസിപ്പൽ സെക്രട്ടറിയെ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് കയ്യോടെ പിടികൂടിയത്. പിന്നീട് ഇയാളുടെ ഇടപാടുകളെപ്പറ്റിയും വിജിലൻസ് അന്വേഷണം നടത്തി.

അന്വേഷണം
നടത്തിയത് സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായിരുന്ന വേലായുധൻ നായരാണ്. നാരായണൻ്റെ സ്വത്തു ഇടപാടുകളെ
കുറിച്ചു അന്വേഷിക്കുന്നതിൻ്റെ ഭാഗമായി വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു. നെടുമങ്ങാട്ടെ
വീട്ടിൽ നടത്തിയ റെയ്ഡിലാണ് വേലായുധൻ നായർ കൈക്കൂലി വാങ്ങിയതിൻ്റെ തെളിവുകൾ
വിജിലൻസിനു കിട്ടിയത്. തുടർന്നു നാരായണൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിജിലൻസ്
ശേഖരിച്ചു. അപ്പോഴാണ് വേലായുധൻ നായരുടെ മകൻ്റെ അക്കൗണ്ടിലേക്ക് 50000 രൂപ
കൈമാറിയതിൻ്റെ തെളിവുകൾ കിട്ടിയത്.