ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്ക് വഞ്ചിക്ക് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് ക്രാഷ് ബാരിയറിൽ ഇടിച്ചു നിന്നു. ബസ്സിൽ ഉണ്ടായിരുന്നത് തമിഴ്നാട് സ്വദേശികളായിരുന്നു. തീർത്ഥാടകർക്ക് ആർക്കും പരുക്കില്ല.ഒരു മാസം മുൻപ് ബസ് അപകടം ഉണ്ടായ അതേ സ്ഥലത്താണ് വീണ്ടും അപകടം ഉണ്ടായത്.
