മാസ്ക് വയ്ക്കാത്തതിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജോജു 500 രൂപ പിഴ തുകയായി അടയ്ക്കേണ്ടി വരുമെന്ന് പൊലീസ് അറിയിച്ചു.
യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ് ജോജുവിനെതിരെ പരാതി നല്കിയത്.
കോണ്ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയതിനാണ് മരട് പൊലീസ് കേസെടുത്തിരിക്കുന്നത്.