കോട്ടയം: 7 വർഷമായി പാതിവഴി നിർമാണം നിലച്ച കോട്ടയത്തെ ആകാശപ്പാതയുടെ ഉറപ്പ് പരിശോധിച്ചു 3 മാസത്തിനകം റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം. പാലക്കാട് ഐഐടിക്കാണു കോടതി നിർദേശം നൽകിയത്. ആകാശപ്പാത പൊളിച്ചു മാറ്റുകയോ പണി പൂർത്തീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.കെ ശ്രീകുമാർ നൽകിയ ഹർജിയിലാണു കോടതിയുടെ നിർദേശം. മുൻപ് കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലെങ്കിൽ പൊളിച്ചു കളഞ്ഞുകൂടേയെന്നു ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ, പണി പൂർത്തീകരിക്കാമെന്ന റിപ്പോർട്ടാണ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഹർജിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും കക്ഷി ചേർന്നിട്ടുണ്ട്.
