ശബരിമല സ്വർണക്കേസില്‍ ചോദ്യം ഇഡിക്ക് മുന്നില്‍ ചെയ്യലിന് ഹാജരായി ദേവസ്വം ബോർഡ് മുൻ കമ്മീഷണറും മുൻ പ്രസിഡന്റുമായ എൻ.വാസു. കൊച്ചിയിലെ ഇഡി സോണല്‍ ഓഫീസിലാണ് എൻ. വാസു എത്തിയത്. നേരത്തെ, കേസില്‍ മൂന്നാം പ്രതിയായിരുന്നു വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തിരുന്നു.
കമ്മീഷണറായിരുന്ന കാലയളവില്‍ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലാണ് വാസുവിനെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്. കേസില്‍ കൊല്ലം വിജിലൻസ് കോടതിയാണ് വാസുവിന് സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ഇതിനു പിന്നാലെയാണ് മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻ. വാസുവിനും തന്ത്രിക്കും ഉള്‍പ്പടെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ 28പേരെയാണ് ഇഡി പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്.












































































