കുമരകം : സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് പോയ വിദ്യാർത്ഥിക്ക് കാർ ഇടിച്ചു ഗുരതര പരിക്ക്. കുമരകം ഗവ: ഹൈസ്ക്കൂൾഏഴാം ക്ലാസ് വിദ്യാർത്ഥിയും ആറാം വാർഡിൽ കോന്നക്കരി ഭാഗത്ത് തുണ്ടിയിൽ സന്തോഷിന്റെ മകനുമായ അമ്പാടി(11)ക്കാണ് പരിക്കേറ്റത്. സ്കൂളിൽ നിന്നും വന്ന് റോഡിന്റെ വലതു ഭാഗത്തുള്ള പഞ്ചായത്ത് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിൻ ഭാഗത്തു കൂടി വന്ന കാർ, സൈക്കിളിലിടിക്കുകയായിരുന്നു ഇടിയുടെ ശക്തിയിൽ മുകളിലേക്ക് ഉയർന്ന പൊങ്ങിയ അമ്പാടി കാറിന്റെ മുൻപിലുള്ള ഗ്ലാസ്സിൽ വീഴുകയായിരുന്നു ഗ്ലാസ് പൂർണ്ണമായി തകർന്നു. തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ അമ്പാടിയെ ആദ്യം കുമരകം സിഎച്ച്സിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയപ്രവേശിപ്പിച്ചിരിക്കുകയാണ്. ഭിന്നശേഷിക്കാരനായലാേട്ടറിവില്പനക്കാരനാണ് പിതാവ് സന്തോഷ്. മാതാവ് ജയന്തി അംഗനവാടി ഹെൽപ്പറുമാണ്.