കച്ചേരിപറമ്പ് നെല്ലിക്കുന്നിലാണ് 25 വയസ് പ്രായം തോന്നിക്കുന്ന കൊമ്പനാനയുടെ ജഡം ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. വനത്തോട് ചേര്‍ന്നുള്ള പ്രദേശത്തെ മസ്ജിദിന്റെ സ്ഥലത്താണ് പ്രദേശവാസികള്‍ രാവിലെ ആറോടെ കാട്ടാനയുടെ ജഡംകാണുന്നത്. തുടര്‍ന്ന് വനപാലകരേയും വിവരം അറിയിച്ചു.
മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസര്‍ ഇമ്രോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. പ്രാഥമിക പരിശോധനില്‍ പരുക്കുകളോ മറ്റോ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് സ്ഥിരമായി ഇറങ്ങുന്ന കാട്ടാനയാണിതെന്നാണ് വനംവകുപ്പ് ജീനക്കാര്‍ നല്‍കുന്ന വിവരം. കമുകിന്‍തോട്ടത്തിലായി കിടന്ന ആനയുടെ ജഡം കയറുകെട്ടി മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് സമീപത്തെ റോഡിലേക്കെത്തിച്ചത്. തുടര്‍ന്ന് ക്രെയിനിന്റെ സഹായത്തോടെ വാഹനത്തില്‍കയറ്റി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി വനത്തിലേക്ക് കൊണ്ടുപോയി.