പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയ്, ഭാര്യ ആര്യമോൾ എന്നിവരാണ് പിടിയിലായത്.
ആറ് വന്യജീവികളെയാണ് ഇവർ കടത്തിയത്. മക്കാവു തത്ത, മൂന്നു മർമോ കുരങ്ങുകൾ, രണ്ട് ടാമറിൻ കുരങ്ങുകൾ എന്നിവയാണ് കണ്ടെടുത്തത്. ഇവയ്ക്ക് വിപണയിൽ ലക്ഷക്കണക്കിന് രൂപ വില വരും. പ്രത്യേക പെട്ടിയിലാക്കിയാണ് ഇവയെ എത്തിച്ചത്.
ഇരുവരും കാരിയർമാരെന്നാണ് കസ്റ്റംസ് നിഗമനം.
പിടിയിലായവരെയും ഇവർ കൊണ്ടു വന്ന ജീവികളെയും വനം വകുപ്പിന് കൈമാറി.